യുഎഇ: യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി. സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാണ് ജിഡിആർഎഫ്എഈ നേട്ടം സ്വാന്തമാക്കിയത് .ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്നു ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ- മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. സ്മാർട് ആപ്ലിക്കേഷൻ സംവിധാനം, ഐഡന്റിറ്റി, പൗരത്വം, പാസ്പോർട്ട് രേഖകൾ എന്നിവ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളെ എല്ലാംകൂടി ഒരു ഘട്ടമായിവെട്ടിച്ചുരുക്കി.