ന്യൂ ഡെൽഹി : വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി വെബ് പതിപ്പിലും ഫോട്ടോകൾ എഡിറ്റ് ചെയ്യാnum ലിങ്കുകൾ പ്രിവ്യൂ ചെയ്യാനും സാധിക്കും. ഇതോടൊപ്പം പുതിയ സ്റ്റിക്കർ നിർദ്ദേശ ഫീച്ചറും കമ്പനി കൂട്ടിച്ചേർത്തു.
സ്റ്റിക്കർ ഫീച്ചർ നിലവിൽ വരുന്നത്തോടെ ഒരു സന്ദേശം ടൈപ്പുചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് സ്റ്റിക്കർ നിർദ്ദേശങ്ങൾ ലഭിക്കും, അത് വഴി അവരുടെ സംഭാഷണങ്ങൾക്ക് അനുയോജ്യമായ സ്റ്റിക്കർ കണ്ടെത്താൻ സാധിക്കും.
വാട്ട്സ്ആപ്പ് വെബ് പതിപ്പിലേക്ക് മീഡിയ എഡിറ്റർ ഫീച്ചറും ചേർത്തിട്ടുണ്ട്. ഇതുവരെ, ഒരു ചിത്രം എഡിറ്റ് ചെയ്യണമെങ്കിൽ ആപ്പിന്റെ മൊബൈൽ പതിപ്പിൽ മാത്രമേ ഇത് സാധ്യമാകൂ. ഈ സവിശേഷത വരുന്നത്തോടെ ഒരാൾക്ക് അവരുടെ കമ്പ്യൂട്ടറിലും ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും.
ആളുകൾക്ക് ലിങ്കുകളുടെ പ്രിവ്യൂ എങ്ങനെ കാണാമെന്നതും വാട്സ്ആപ്പ് പുതുതായി കൊണ്ടുവന്ന സവിശേഷത ആണ്.