ഷാര്‍ജ: വ്യത്യസ്ത മേഖലയിലുള്ളവരുടെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. സച്ചിതാനന്ദന്, സക്കറിയ, ഇബ്രാഹിം വെങ്ങര, തോമസ് ജേക്കബ്, എം.ജി രാധാകൃഷ്ണന് തുടങ്ങി യുഎഇയിലെയും കേരളത്തിലെയും എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കോവിഡ് കാല അനുഭവങ്ങള്‍ ഉള്‍പ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം ‘ഒപ്പം’ നവംബര്‍ 4ന് വൈകുന്നേരം 5.30ന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത പുസ്തകം ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. കോവിഡ്-19 ന്റെ ആദ്യഘട്ടത്തില്‍ യുഎഇയിലെ പ്രവാസി സംഘടനകളും വ്യക്തികളും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപൂര്‍വ്വവും വ്യത്യതവുമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ആദ്യമായാണ് ഇങ്ങനെയൊരു പുസ്തകം ചിരന്തന പുറത്തിറങ്ങുന്നത്. പുസ്തക മേളയില്‍ റൈറ്റേഴ്സ് ഫോറം ഹാള്‍ നമ്പര്‍-7 ലാണ് 4, 11.2021 വ്യാഴം 5.30നാണ് പ്രകാശനച്ചടങ്ങ്.