സൗദി അറേബ്യ: സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം. ഒരാഴ്ചയ്ക്കിടെ 15,806 പേർ പിടിയിൽ. ഫീൽഡ് പരിശോധനയിലാണ് അനധികൃത താമസക്കാരെയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ ഏർപ്പെട്ടവരെയും പിടികൂടിയത്. അറസ്റ്റിലായവരിൽ 7,606 പേർ താമസ നിയമലംഘകരും 6,525 പേർ അതിർത്തി നിയമലംഘകരും 1,672 ലധികം പേർ തൊഴിൽ നിയമ ലംഘകരുമാണ്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ, നിയമലംഘകർക്ക് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 469 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 50 ശതമാനം യെമൻ പൗരന്മാരും , 46 ശതമാനം ഇത്യോപ്യക്കാരുംർ , 4 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും 90 പേരെയും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്തതിന് 12 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.