അബുദാബി: ഈ മാസം 27 മുതല്‍ മദീനയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയര്‍ബസ് എ 321 ഉപയോഗിച്ച് അബുദാബിയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് തവണ മദീന സര്‍വീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചു.’ലോക മെമ്പാടുമുള്ള മുസ്ലീംങ്ങള്‍ക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഇത്തിഹാദ് എയര്‍വേസ് യു.എ.ഇ. സെയില്‍സ് വൈസ് പ്രസിഡന്റ് ഫാത്തിമ അല്‍ മെഹൈരി പറഞ്ഞു. മതപരമായ യാത്രയ്ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ ഞങ്ങളുടെ വിമാനങ്ങള്‍ പിന്തുണയ്ക്കുക യും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.യുഎഇയിലെയും സൗദി അറേബ്യയിലെയും മതപരവും വിനോദവും ബിസിനസ്സുമായുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിമാന സേവനം നല്‍കുന്നതിനും, അബുദാബി വഴി മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയുംഏഷ്യയിലെയുംപ്
സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നീ വിമാനത്താവളം കഴിഞ്ഞാല്‍ ഇത്തിഹാദിന്റെ നാലാമത്തെ ലക്ഷ്യസ്ഥാനമാണ് മദീന. മദീന റൂട്ടില്‍ 2014 ല്‍ സേവനം ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ല്‍ താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ചതായിരുന്നു.