യുഎഇ: യുഎഇയിലെ സുപ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന് ഔദ്യോഗിക തുടക്കമായി. കോവിഡിനുശേഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് 2022 ഏപ്രിൽ 10 വരെ നീളുന്ന സീസൺ ആരംഭിച്ചത്. യു.എ.ഇ.യിലെ ഏറ്റവും സുഖകരമായ കാലാവസ്ഥയിൽ വിവിധരാജ്യങ്ങളിലെ തനത് കാഴ്ചകൾ ആസ്വദിക്കാൻ ഇതവസരമൊരുക്കുന്നു. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റിലൂടെയും നേരിട്ടെത്തിയും ടിക്കറ്റുകൾ കരസ്ഥമാക്കാം. ഓൺലൈനിൽ 15 ദിർഹവും നേരിട്ട് 20 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനുമുകളിലുള്ള വർക്കും നിശ്ചയദാർഢ്യക്കാർക്കും ഒരു സഹായിക്കൊപ്പം സൗജന്യ പ്രവേശനം അനുവദനീയമാണ്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാലുമണി മുതൽ 12 മണിവരെയും വാരാന്ത്യ ങ്ങളിൽ വൈകീട്ട് നാലുമുതൽ പുലർച്ചെ ഒരു മണിവരെ യുമാണ് പരിപാടികൾ നടക്കുക. ഔദ്യോഗിക അവധി ദിനങ്ങളിൽപ്പെടാത്തതിങ്കളാഴ്ചകളിൽകുടുംബങ്ങൾക്കും വനിതകൾക്കും മാത്രമാണ് പ്രവേശനം.യു.എ.ഇ. ക്ക് പുറമെ ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്‌ഗാനി സ്താൻ, സൗത്ത് ആഫ്രിക്ക, അമേരിക്ക തുടങ്ങി 26 രാജ്യങ്ങളുടെ പവലിയനാണ് ഗ്ലോബൽ വില്ലേജിലുള്ളത്. ഈ രാജ്യങ്ങളിലെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ ഭക്ഷണം, വസ്ത്രം, ജീവിതരീതികൾ എന്നിവയെ ഏതെല്ലാം വിധത്തിൽസ്വാധീനിച്ചിരിക്കുന്നുവെന്ന് പ്രദർശനങ്ങളിലൂടെ അടുത്തറിയാനാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ആഘോഷപരിപാടികൾ, ഭക്ഷണശാലകൾ എന്നിവ യെല്ലാം പ്രത്യേകതയായിരിക്കും. 40,000 പ്രദർശന ങ്ങളും പരിപാടികളും സീസണിൽ വിവിധ വേദികളിലായി നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വർണാഭമായ വെടിക്കെട്ടും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനം ലഭിച്ച ദുബായ് കമ്യൂണിറ്റി പോലീസ് പ്രതിനിധികൾ ഗ്ലോബൽ വില്ലേജിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതോടൊപ്പം വിവിധവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയതായി സംഘാടകസമിതി വ്യക്തമാക്കി.