സൗദി അറേബ്യ: വേൾഡ് എക്സ്പോ 2030 ആതിഥേയത്വംവഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് റിയാദിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന എക്സ്പോക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചത്. വിശ്വമേളക്ക് ആതിഥ്യം വഹിക്കുകയാണെങ്കിൽ ദുബൈ എക്സ്പോക്ക് വേണ്ടി കഴിഞ്ഞ ഏഴ് വർഷത്തെ തയാറെടുപ്പിലൂടെ നേടിയ അറിവും അനുഭവങ്ങളും സഹോദര രാജ്യവുമായി പങ്കിടാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.എക്സ്പോക്ക് വേദിയാകുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വിഷൻ 2030 എന്നറിയപ്പെടുന്ന രാജ്യത്തിെൻറ സാമ്പത്തിക പരിഷ്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയായ റിയാദിൽ വിശ്വമേള ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.’മാറ്റത്തിെൻറ യുഗം: ദീർഘവീക്ഷണത്തോടെ നാളെയിലേക്ക് ഭൂമിയെ നയിക്കുന്നു’ എന്ന തലക്കെട്ടിൽ മേള ഒരുക്കാനാണ് സൗദിയുടെ ആലോചന.സൗദി വിഷൻ 2030-ന്റെ സമാപനത്തോടനുബന്ധി ച്ചായിരി ക്കും എക്സ്പോ. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, വിനോദം, ടൂറിസം തുടങ്ങിയ പൊതുസേവന മേഖലകൾ എന്നിവയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടു ള്ളതാണ് വിഷൻ 2030 എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയിച്ചു.ബി.ഐ.ഇ.യുടെ സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്റെസിന് പാരീസിലാണ് റിയാദ് സിറ്റിയിലെ റോയൽ കമ്മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഫഹദ് അൽ റഷീദ് വേൾഡ് എക്സ്പോ 2030-ന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്.