അബുദാബി: അബുദാബിയിലെ(Abu Dhabi) അല്‍ ഐനില്‍നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു. കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് നവംബര്‍ നാലു മുതലാണ് പുനരാരംഭിക്കുക. 392 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അല്‍ ഐനില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.25നാണ് അല്‍ ഐനിലെത്തുക