യുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ എക്സ്പോ 2020യിലെ ഇന്ത്യൻ പാവനിയനിലെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ പുതിയ കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനാൽ വരും ദിവസങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബുദാബി ഡയലോഗിന്റെ ഭാഗമായി അധികാരികളുമായി അതിനെക്കുറിച്ച് ചില ചർച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു. ഇതിനെ ക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് യാത്ര ക്ലെശം അനുഭവപ്പെട്ടത്. നിലവിൽ ഇന്ത്യയിൽ കേസുകൾ കുറഞ്ഞിട്ടുണ്ട്. അബുദാബിയിൽ വെച്ച് നടക്കുന്ന ആറാമത് മിനിസ്റ്റിരിയൽ കോൺസൽടെഷനിൽ പങ്കെടുക്കുന്നതിനായ് രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിന് എത്തിയതാണ് മന്ത്രി.