ഈ ഭൂഭിയിലെ മനോഹരമായ ഓരോ വസ്തുവിന്റെ പിന്നിലും സർവസൃഷ്ടാവിന്റെ കരവലയങ്ങളാണെന്നറിയാലോ… അതിൽ നാം മനുഷ്യർ സൃഷ്ടാവിൽ നിന്നും സൃഷ്ടിയെന്ന അവന്റെ കഴിവിനെത്തന്നെ കൊണ്ടുവന്നു എന്ന് തോന്നിക്കും വിധമാണ് ഓരോ പുതിയ പുതിയ കാര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.അതിൽ അടുത്തകാലത്തായി വളരെയധികം പ്രചാരംകൊണ്ടിരിക്കുന്ന ഒരു ചിത്രം,നമ്മുടെ മനസ്സിന്റെ ചിന്തകളെ നിമിഷനേരം കൊണ്ട് മാറ്റിയെടുത്തേക്കാവുന്ന ഒരു ചിത്രം.”മഞ്ഞ നിറത്തിൽ പുഞ്ചിരിതൂകി നിൽക്കുന്ന മുഖം എന്ന് തോന്നിക്കും ചിത്രം..ഇതിന്റെ പിറകിലെ ആ സൃഷ്ടാവിനെ ഒന്ന് അറിഞ്ഞാലോ..അത് പിറന്ന കഥയും.
വോർസെസ്റ്റർഎന്ന സ്ഥലത്ത് കരകൗശലസാധനങ്ങളുടെ ശില്പിയായ ” ഹാർവിബോൾ”എന്ന വലിയ മനുഷ്യനാണ് ഒരേ സമയം മനുഷ്യ മനസുകളിൽ സമാധാനം,കരുണ, സ്നേഹം തുടങ്ങി നല്ല വികാരങ്ങൾ ഉടലെടുക്കുന്നതിന് കാരണമാവുന്ന പുഞ്ചിരിക്കുന്ന ആ മഞ്ഞപ്പന്തിന്റെ സൃഷ്ടാവ്.പ്രമുഖ വ്യവസായസ്ഥാപനങ്ങളുടെ പ്രചാരണത്തിനായി പലതരം ചിത്രങ്ങളും ആശയങ്ങളും തയ്യാറാക്കിനൽകുന്ന ഹാർവിബോൾ 1963ൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ പ്രചാരണത്തിനായി നിർമ്മിച്ചതായിരുന്നു ചിരിച്ചു നിൽക്കുന്ന മുഖം.ദിനംപ്രതി തന്റെ ചിത്രത്തിന് പ്രചാരണം കൂടികൂടി വരുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധ യിൽപ്പെട്ടു.
മനുഷ്യമനസ്സുകളിൽ നല്ലൊരു ചിന്ത ഉളവാക്കാൻ കഴിവുളള തന്റെ സൃഷ്ടിയെ ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളിൽ പുഞ്ചിരിപകർന്നുകൊടുക്കുക എന്നാശയത്തോടെ 1999ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിനം പുഞ്ചിരിക്കായ് ഒരുദിനം എന്ന് ആഹ്വാനം ചെയ്തു. 2001ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി”ഹാർവിബോൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ” എന്ന സംഘടനയ്ക്ക് രൂപം കൊണ്ടു.ഇതിന്റെ കീഴിൽ എല്ലാവർഷവും ഈ ദിനം “ഒറ്റ പുഞ്ചിരികൊണ്ട് ലോകത്തെതന്നെ ഉണർത്താം”എന്ന സന്ദേശവുമായി കൊണ്ടാടിവരികയാണ്.
നമ്മുടെയെല്ലാം ജീവിതത്തിൽ ചിലനേരങ്ങളിലെങ്കിലും ഈ പുഞ്ചിരിക്കുന്ന മുഖം നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.ചെറുകുഞ്ഞുമുതൽ മുതിർന്നവർ വരെ മറ്റുളളവരിൽ നിന്നും പ്രതീക്ഷിക്കുന്ന ഏകമനോഹരമായ കാര്യം ചെറുപുഞ്ചിരി തൂകുന്നമുഖമായിരിക്കും.ഒരു രോഗിയുടെ പക്കലിലോ സങ്കടപ്പെട്ടിരിക്കുന്ന ഒരാളുടെ അടുത്തോ ചെന്നാൽ അവർക്കായ് നൽകാൻ കഴിയുന്ന വിലമതിക്കുന്ന സമ്മാനം ചെറുപുഞ്ചിരി തന്നയാണ്.
നമ്മുടെ പ്രവാചകരുടെ ഒരുമുത്ത് മൊഴി ഇവിടെ ഓർക്കുകയാണ്”പുഞ്ചിരി അത് ഒരു മഹാധാനമാണ്.”