യുഎഇ : ഞായറാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആദരദിനത്തിന്റെ ഭാഗമായി നടന്ന എക്സ്പോ 2020 ദുബായ് സന്ദർശിച്ച് യു എൻ പ്രധിനിധി ആമിന മുഹമ്മദ് എക്സ്പോ 2020യേയും മുഴുവൻ സംഘടകരെയും പ്രശംസിച്ചു.
എക്സ്പോ 2020 യുടെ ഡയറക്ടർ ജനറലിനെ ഒരു പ്രചോദനമെന്നും അവിശ്വസനീയമായ നേതാവെന്നും വിശേഷിപ്പിച്ച മുഹമ്മദ് ആമിന ഡയറക്ടർ ജനറൽ മുഹമ്മദ് റീം അൽ ഹാഷിമിയെ അഭിനന്ദിച്ചു.
192 രാജ്യങ്ങളെ പ്രതിനിധീകരിച്ച് എക്സ്പോ 76 വർഷത്തെ ബഹുരാഷ്ട്രവാദത്തിന്റെ അടയാളപ്പെടുത്താനുള്ള ഒരു നല്ല അവസരമാണെന്നും രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്ന സ്ഥാപക രേഖയായ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ നിന്ന് നയിക്കപ്പെടുന്നുവെന്നും. എല്ലാ പവലിയനുകളിലും സുസ്ഥിരത ഒരു പൊതു വിഷയമാണെന്നത് ശ്രദ്ധ ആകർഷിക്കുന്നുവെന്നും. എക്സ്പോയുടെ പല അവതരണങ്ങളിലും SDG-കൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നൽകുന്നതാണെന്നും യു എൻ പ്രതിനിധി അഭിപ്രായപെട്ടു.
യുഎൻ ഓണർ ദിനത്തിന്റെ ഭാഗമായി യു എ ഇയിലെയും അറബ് ലോകത്തെയും യുവ സംഗീതജ്ഞരുടെ കൂട്ടായ്മയായ എമിറേറ്റ്സ് യൂത്ത് സിംഫണി ഓർക്കസ്ട്രയുടെ (EYSO) സാംസ്കാരിക പ്രകടനം ഉൾപ്പെടെ, അൽ വാസൽ പ്ലാസയിലും #UNHub ലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുഎന്നിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് ഒരു ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ ഉദ്ഘാടനവും നടത്തി.