അബുദാബി: അബുദാബിയിൽ നിന്നുള്ള വിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ അനുവദിക്കുന്നുവെന്ന് യു എ ഇ ആസ്ഥാനമായുള്ള ഇത്തിഹാദ് ഐർവേസ് അറിയിച്ചു.2021 നവംബർ 1 കൂടി ക്വാറന്റൈൻ നിയമങ്ങളിൽ മാറ്റം വരുന്നതിനാലായാണ് ഈ തീരുമാനം.
നിലവിൽ വാക്സിനേഷൻ ചെയ്ത ഓസ്‌ട്രേലിയക്കാരും സ്ഥിര താമസക്കാരും ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ നിർബന്ധിത ക്വാറന്റൈനിന് വിധേയമാകേണ്ടതില്ല.പുതുക്കിയ നിയമപ്രകാരം മുഴുവൻ ഡോസുകൾ സ്വീകരിക്കാത്തവർക്ക് വേണ്ടി നിശ്ചിത സീറ്റുകൾ മാറ്റി വെച്ചിട്ടുണ്ട്.
അതേസമയം ഓസ്‌ട്രേലിയൻ പൗരന്മാർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ കുറക്കുന്നതിനാൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് വൻ ഡിമാൻഡ് ഉള്ളതിനാൽ പല സ്ഥലങ്ങളിലേക്കും വിമാനങ്ങൾ പുനരാരംഭിക്കുന്നതിനും ചില വലിയ വിമാനങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് എയർവേയ്‌സ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.