ദുബായ്: മസ്കത്ത് സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ നാലു മുതല്‍ ദുബായ് ഇന്റര്‍നാഷനിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. വ്യോമഗതാഗതം സാധാരണ നില കൈവരിക്കാനും എല്ലാ വിമാനത്താവളങ്ങളിലും ഗതാഗതമുണ്ടാകാനും ഒമാന്‍ എയര്‍പോര്‍ട്ട്സ് നടത്തിയ ശ്രമങ്ങളുടെ ഭാഗമാണിത്. ഇതോടെ സുഹാറില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ കമ്പനിയാകും ഫ്ലൈ ദുബൈ. നിലവില്‍ മസ്കത്തില് നിന്ന് ഫ്ലൈ ദുബായ് സര്‍വീസ് നടത്തുന്നുണ്ട്.