ദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു.
എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ ഖലീഫ യൂണിവേഴ്സിറ്റി ഗവേഷകർ DoH, ADPHC എന്നിവയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ്.
ഇത് ആരോഗ്യ പരിപാലന മേഖലയിൽ പ്രതീക്ഷിക്കുന്ന ആഘാതം പ്രവചിക്കാനും സമയബന്ധിതമായി കാര്യങ്ങൾ വിലയിരുത്താനും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനും സഹായിക്കും. കോവിഡ്-19ന്റെ നിലവിലെ മാറ്റങ്ങളും എക്സ്പോ സന്ദർശകരുടെ എണ്ണവും സംയോജിപ്പിച്ചാണ് ഇതിൽ വിലയിരുത്തൽ നടത്തുന്നത്.
കഴിഞ്ഞ ഇരുപത് മാസത്തെ പ്രവർത്തനങ്ങളെ ഏകീകരിച്ചുകൊണ്ടുള്ള പ്രവർത്തന മാതൃക ഉപകരണം നൽകുന്നുണ്ട്. അതുവഴി ഇതിനോടകം തന്നെ കോവിഡ്-19നെ കാര്യക്ഷമമായി നേരിടുന്ന പ്രധാന നഗരമായി യുഎഇ മാറിയിട്ടുണ്ട്.