ലക്നൗ: ഡെങ്കിപനി ചികിത്സിപ്പിക്കാനായി മരുന്ന് വികസിപ്പിച്ചെടുത്തെന്ന അവകാശവുമായി ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CDRI)യിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഇതുമായി ബദ്ധപ്പെട്ട റിപ്പോർട്ടുകൾ ലൈവ് ഹിന്ദുസ്ഥാൻ പുറത്തുവിട്ടു.
ഈ റിപ്പോർട്ട് പ്രകാരം മുംബൈ ആസ്ഥാനമായുള്ള ഒരു ഫർമസ്യുട്ടിക്കൽസ് ന് മരുന്നിന്റെ മനുഷ്യ പരിശോധന നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അനുമതി നൽകിയിട്ടുണ്ട്. ഇതിന്മേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20സിറ്റികളിൽ മനുഷ്യരിൽ പരീക്ഷണം നടത്തും.