ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന് വരുന്ന ജൈറ്റെക്സ് മേളയിൽ കേരള ഐ ടി പാർക്ക് പവലിയൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ നൽകികൊണ്ട് സംരംഭകരെ ഏറെ ആകർഷിക്കുകയാണ്
കോവിഡാനന്തരലോകം ഐ ടി മേഘലയിലുള്ള വളരെ ശക്തമായളർച്ചയാണ് പ്രതീക്ഷിക്കുന്നത് അതുകൊണ്ടുതന്നെ വളരെ സജീവമായ സാനിധ്യമാണ് കേരള പാവലിയനിലുള്ളത് കേരള ഐടി പാർക്കിന് കീഴിൽ ഏകദേശം മുപ്പതോളം ഐടി കമ്പനികൾ മേളയിൽ
കേരളത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ എല്ലാവിധ ബിസിനസ് സൗകര്യങ്ങളും നല്ല രീതിയിൽ തന്നെയാണ് നൽകിവരുന്നത്.
അതോടൊപ്പം തന്നെ പാർക്കിൽ ദുബായിലുള്ള കമ്പനികൾക്ക് സ്പേസ് എടുത്തോ കെട്ടിടത്തിൽ ഉള്ള ക്രെഡിറ്റ് ഫെസിലിറ്റി റെഡി അവൈലബിൾ ആയിട്ടുള്ള സൗകര്യങ്ങളും ലഭിക്കുന്നുണ്ട് അതോടൊപ്പം തന്നെ സ്വന്തമായിട്ട് സ്ഥലമെടുത്ത് ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളും നൽകുന്നുണ്ട് മറ്റേതെങ്കിലും രീതിയിൽ നമ്മുടെ നാട്ടിലെ കമ്പനിയുമായി സഹകരിച്ചു മുന്നോടിപ്പോകുവാനുള്ള അവസരങ്ങളും നൽകുന്നുണ്ട് എല്ലാവിധത്തിലുള്ള സാധ്യതകൾ തുറന്നു തരികയാണ് കേരള ഐ ടി പാർക്.
കേരളത്തിൽ ഡിജിറ്റൽ മേഘലയിൽ രണ്ട് മില്യൻ തൊഴിൽ സാധ്യതകൾ വരാൻപോകുന്നതാണ് കോവിഡിന് ശേഷമുള്ള സാധ്യതകൾ വളരെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെ മാത്രമേ നമുക്കിത് ഉപയോഗപ്രതിജ്ജമാക്കാൻ സാധിക്കുകയുള്ളു അതിനുള്ള എല്ലാവിധ സൗകര്യങ്ങളും കേരള ഐ ടി പാർക്ക് നൽകിവരുന്നുണ്ട്.