മുംബൈ: ഹൃതിക് റോഷനും സൈഫ് അലി ഖാനും അഭിനയിക്കുന്ന വിക്രംവേദ യുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചു. 2017 ൽ തമിഴ് ത്രില്ലറായി പുറത്തിറങ്ങിയ വിക്രം വേദയുടെ ഹിന്ദി പതിപ്പാണിത്. അതേസമയം 2002 ൽ പുറത്തിറങ്ങിയ നാ തും ജാനോ ന ഹും എന്ന ചിത്രത്തിനുശേഷം ഇതാദ്യമായാണ് ഹൃതിക്കും സൈഫും ഒന്നിക്കുന്നത്.
തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്കറും ഗായത്രിയും തന്നെ ഹിന്ദി റിമേക്കും സംവിധാനം ചെയ്യും. നീരജ് പാണ്ടെ ഫ്രൈഡേ ഫിലിം വർക്ക്സിന്റെ കീഴിലാണ് ചിത്രം ഒരുക്കുന്നത്.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴിൽ മാധവൻ ചെയ്ത പോലിസ് വേഷത്തിൽ സൈഫ് അലിഖാൻ എത്തുമ്പോൾ ഗാങ്സ്റ്റർ വേഷം ഹൃതിക് അവതരിപ്പിക്കും. വിജയ് സേതുപതിയാണ് തമിഴിൽ ഈ വേഷം കൈകാര്യം ചെയ്തത്.