ന്യൂ യോർക്ക്: പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സിഡ് ന്റെ അളവ് ഗണ്യമായി കുറയുന്നില്ലായെങ്കിൽ 2100ൽ കാലാവസ്ഥ പ്രവചനം അവസാനിക്കില്ല എന്നും ഇത് 2500ആകുന്നത്തോടെ ആമസോൺ, അമേരിക്കൻ മിദ്‌വെസ്റ്റ് ട്രോപിക്കൽ, ഇന്ത്യ എന്നിവിടങ്ങളിൽ ചൂട് മനുഷ്യർക്ക് വാസയോഗ്യമല്ലാത്ത രീതിയിലേക്ക് എത്തുമെന്നും അന്താരാഷ്ട്ര ശാസ്ത്രജ്ഞർ.
പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ ഇനിയും നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ എമ്മിഷൻ കൂടും അതോടെ സ്ഥിതി വഷളാകുമെന്ന് മാക്ഗിൻ സർവകലാശാല പ്രൊഫസർ എലിന ബെന്നറ്റ് അറിയിച്ചു. ആഗോള താപനം 2ഡിഗ്രി ഷെൽഷ്യസ്ൽ താഴെയായി പരിമിതപ്പെടുത്താനുള്ള പാരിസ് ഉടമ്പടി ലക്ഷ്യം നേടിയില്ലെങ്കിൽ മികച്ച പല കാർഷിക മേഖലകളും ധ്രുവങ്ങളിലേക്ക് നീങ്ങും. ആമസോൺ പോലുള്ള ആവാസവ്യവസ്ഥയാൽ സമൃദ്ധമായ പ്രദേശങ്ങൾ തരിശായി മാറും.
ഉയർന്ന ജനസാന്ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മനുഷ്യർക്ക് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും സമുദ്രങ്ങൾ ചൂടാകുന്നതിനാൽ വെള്ളം വികസിക്കുകയും സമുദ്രനിരപ്പ് കൂടുന്നതായും സംഘം കണ്ടെത്തി.
കാലാവസ്ഥ പ്രവചനങ്ങളും അവയെ ആശ്രയിക്കുന്ന നയങ്ങളും 2100ൽ നിർത്താതെ ദീർഖിപ്പിക്കണം. കാലാവസ്ഥ പ്രത്യാഘാതങ്ങളുടെ ദീർഘ കാലസാധ്യത മനസിലാക്കാൻ ഇത് സഹായിക്കും. ഗ്ലോബൽ ചേഞ്ച് ബിയോളജി ജർണൽ ആണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.