തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുടെയും നടത്തിപ്പിന്റെയും ചുമതല അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിൽ നടന്ന ലഘുചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പും പങ്കെടുത്തു.
അദാനി ഗ്രൂപ്പ് AAIയുമായി ഒപ്പുവെച്ച കരാർ പ്രകാരം 50വർഷത്തേക്ക് എയർപോർട്ട് പ്രവർത്തിക്കുന്നതും കൈകാര്യം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റെഡ് ആയിരിക്കും. എയർപോർട്ട് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് ൽ കേരള നിയമസഭ ഏകകണ്ഡ മായി എതിർത്തിരുന്നു. എന്നാൽ 2019 ഫെബ്രുവരിയിൽ നടന്ന ലേലം അദാനി ഗ്രൂപ്പ് ജയിച്ചതോടെ കേന്ദ്ര സർക്കാരും AAI യും അദാനി ഗ്രൂപ്പിന് എയർപോർട്ട് പാട്ടത്തിന് നൽകാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.