ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളില്‍ ഈമാസം 31 മുതല്‍ പൂർണ്ണ അർത്ഥത്തിൽ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ണമായും ക്ലാസുകള്‍ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി അറിയിച്ചു. എമിറേറ്റിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കൂടി നിര്‍ദേശ പ്രകാരമാണ് നടപടികള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്കൂള്‍ ജീവനക്കാരുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇളവുകളുണ്ടാകും.
സ്കൂളുകളില്‍ നേരിട്ടുള്ള പഠനത്തിലേക്കുള്ള തിരിച്ചുപോക്കിന് സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ആവശ്യമാണെന്നും അതിറിറ്റി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ എല്ലാവര്ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.