“തേരീ മേരീ…തേരീമേരീ.
തേരിമേരി കഹാനി” ഒരിക്കൽ നമ്മുടെയൊക്കെ കാതുകളിൽ അല 1യടിച്ചിരുന്ന ആ മധുര നാദത്തിന്റെ ഉടമ ഇന്ന് എവിടെയാണ്? റാനു മൊൻഡാൽ..വെറുമൊരു റയിൽവേ സ്റ്റേഷൻ ഗായികയിൽ നിന്നും ബോളിവുഡിലെ മികച്ച ഗായികയെന്ന പദവിയിലേക്ക് തന്റെ ഒരൊറ്റ ഗാനം കൊണ്ട് സോഷ്യൽ മീഡിയ എന്ന ചിറകേറി പാറിപ്പറന്ന താരം.
പുതിയ പുതിയ ഗാനങ്ങൾ, റിയാലിറ്റി ഷോകളിലെ വിശിഷ്ടാതിഥി,പല തരം സ്റ്റേജ്ഷോകൾ തുടങ്ങി നിത്യവും വിജയത്തിന്റെ പടവുകൾ താണ്ടുകയായിരുന്നു.
സ്വന്തം ആരാധികയോട് മോശമായി പെരുമാറുന്ന ഒരു വീഡിയോ വളരെയധികം വൈറലാവുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തു.ഇതിന് ശേഷം ഒരു തരത്തിലുളള വാർത്ത കളിലും ഇല്ലാതിരുന്ന താരം ലോക്ടൗൺ സമയത്ത് സഹായങ്ങൾ ചെയ്യുന്ന വീഡിയോ യൂട്യൂബിൽ കാണാൻ സാധിച്ചു.പഴയപോലെ സെൻസേഷൻ ഒന്നും അത് ഉണ്ടാക്കിയതുമില്ല.
ചിലപ്പോൾ ജനങ്ങൾ കൊറോണയുടെ തീരാദുരിതത്തിലായിരുന്നത് കൊണ്ടാകാം. അല്ലെങ്കിൽ പഴമക്കാർ പറയും പോലെ എറിയുന്ന എല്ലാ കല്ലുകൾ കൊണ്ട് മാങ്ങ വീഴണമെന്നില്ല.
ഇപ്പോഴിതാ വീണ്ടും ഒരു വേദനാജനകമായ റിപ്പോർട്ട്…താരം വീണ്ടും തന്റെ പഴയ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന തായും റിപ്പോർട്ട്.
ഏതായാലും ഒരൊറ്റ ഗാനം കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ താരത്തിന് ഇനിയും നല്ലൊരു നാളെ പ്രതീക്ഷിക്കാവുന്നതാണ്.
ചിലപ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമായേക്കാം എന്നേ ഉള്ളു…