മറവി രോഗത്തിനുള്ള പ്രഥമ മരുന്നിനു യുഎഇ അംഗീകാരം നൽകി. അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്ന് ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇ.ബയോജൻ കമ്പനി പുറത്തിറക്കിയ മരുന്ന് നേരത്തെ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിരുന്നു.ഇതോടെ യുഎഇയിലെയും സമീപ രാജ്യങ്ങളിലെയും മറവി രോഗികൾക്കു നൂതന മരുന്ന് നേരത്തേ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗികൾക്ക് 100 മില്ലിഗ്രാം അഡുഹെം ആണ് കുത്തിവയ്ക്കുക.