യുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് മഹത്തായ ദൗത്യം പ്രഖ്യാപിച്ച് ട്വിറ്ററിൽ കുറിച്ചത് .. ദൗത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തു.
അഞ്ചുവർഷത്തെ പര്യവേഷണം 2028 ൽ ആരംഭിക്കുമെന്ന് പറഞ്ഞു. ദൗത്യത്തിനുള്ള ബഹിരാകാശ പേടകം വികസിപ്പിക്കാൻ ഏഴ് വർഷമെടുക്കും, രാജ്യത്തിന്റെ 50 -ാമത് പദ്ധതികളുടെ ഭാഗമാണ് ഈ ദൗത്യം.- രാജ്യത്തിന്റെ 50 -ാം വർഷം അടയാളപ്പെടുത്തുന്നതിനുള്ള വികസനപരവും സാമ്പത്തികപരവുമായ പദ്ധതികളുടെ പരമ്പരയുടെ ബാഗമാണ് ഇത് .