യുഎഇ : ചൊവ്വഴ്ചയിലെ വ്യാപാരത്തിൽ യു.എസ് ഡോളറിനെതിരെ (20.33Dh) ഇന്ത്യൻ രൂപ 32പൈസ കുറഞ്ഞു 74.63 രൂപയായി.
ഇന്ത്യൻ ഇന്റർബാങ്ക് വിദേശനാണ്യത്തിൽ അവസാന ക്ലോസിങ്നെക്കാൾ കുറഞ്ഞാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. അതേസമയം ഗ്രീൻബാക്കിന്റെ കരുത്ത് കണക്കാക്കുന്ന ഡോളർ സൂചിക 0.22 ശതമാനം ഉയർന്ന് 93.98 ആയി. ക്രൂഡ് ഓയിൽ വിലയും മറ്റു ഘടകങ്ങളും വിപണിയെ ബാധിക്കുമെന്ന് റിലയൻസ് സെക്യൂരിറ്റിസിലെ സീനിയർ റിസേർച്ച് അണലിസ്റ്റ് ശ്രീറാം അയ്യർ പറഞ്ഞു.
മിക്ക വിപണികളും ഏഷ്യൻ കറൻസികളുടെ കുറഞ്ഞ മൂല്യത്തോടെ ആണ് വ്യാപാരം ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യൻ ഓഹരി വിപണിയിൽ 30 ഓഹരി സെൻസെക്സ് 0.18% കുറഞ്ഞ് 59,192.29-ൽ വ്യാപാരം ചെയ്തു. ബോർഡർ എൻഎസ്ഇ(NSE) നിഫ്റ്റി 22.50 പോയിന്റ് ഇടിഞ്ഞ് 17668.75-ലാണ് വ്യാപാരം ചെയ്തത്.