ബഹ്റൈനില്‍ നിയമവിരുദ്ധമായി തങ്ങുവര്ക്കെ തിരെയുള്ള നടപടികള്‍ കര്‍ശനമാക്കുവാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍ എം ആര് എ) തീരുമാനിച്ചു. ഇതനുസരിച്ചു എല്ലാ ആഴ്ചകളിലും നിരത്തുകളില്‍ പരിശോധന നടത്തി നിയമവിരുദ്ധരെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി എല്‍ എം ആര് എ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഖാലിദ് മുഹമ്മദ് അബ്ദുല്‍ റഹ്മാന് അറിയിച്ചു.
അനധികൃതമായി നിരത്തുകളില്‍ കച്ചവടം നടത്തുവരും നടപടികള്‍ക്ക് വിധേയരാവേണ്ടി വരും. ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയം, നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ്, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയം എിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുത്.
ഇത്തരത്തില്‍ പിടികൂടപ്പെടുവരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലയക്കും. പിന്നീട് ഇവര്‍ക്ക് ബഹ്റൈനില്‍ തിരിച്ചുവരാന്‍ കഴിയില്ല. ഇവര്‍ക്ക് തൊഴില്‍ വിസ നിഷേധിക്കും. നിയമവിരുദ്ധര്‍ രാജ്യത്തു തങ്ങുതായി വിവരം ലഭിച്ചാല്‍ എല്‍ എം ആര് എ യുടെ കാള്‍ സെന്ററില്‍ 17506055 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.