സൗദി അറേബ്യയിലും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സീൻ നിർബന്ധം.ഈ മാസം 10ന് രാവിലെമുതൽ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം 2 ഡോസ് വാക്സീൻ എടുത്തവർക്കു മാത്രമാക്കി പരിമിതപ്പെടുത്തി. ഈ മാസം 10ന് രാവിലെ 6 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വാണിജ്യ, വ്യാപാര, കായിക, വിനോദ, ടൂറിസം കേന്ദ്രങ്ങളിലേക്കും ബസ്, ട്രെയിൻ, വിമാനം തുടങ്ങി പൊതുഗതാഗത സേവനത്തിനും ഇതു ബാധകമാണ്.
വാക്സീൻ എടുക്കാത്തവരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശിപ്പിക്കില്ല. എന്നാൽ തവക്കൽനാ ആപ്പിൽ ഇളവുള്ള വിഭാഗത്തിന് നിയമം ബാധകമല്ല. വാക്സീൻ എടുക്കാത്തവരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശിപ്പിക്കില്ല. എന്നാൽ തവക്കൽനാ ആപ്പിൽ ഇളവുള്ള വിഭാഗത്തിന് നിയമം ബാധകമല്ല.