അറബ് ലോകത്തെ ആദ്യത്തെ ലോക എക്‌സ്‌പോ നിർമ്മിക്കു ന്നതിന് പിന്നിൽ പ്രയത്നം കാഴ്ചവച്ച തൊഴിലാളികൾക്ക് യുഎഇയുടെ ആദരം. എക്സ്പോ 2020 തൊഴിലാളി സ്മാരകം യുഎഇ സഹിഷ്ണുതാ സഹമന്ത്രിയും എക്‌സ്‌പോ 2020 ഡയറക്ടർ ജനറലുമായ റീംഅൽ ഹാഷെമി ലോകത്തിന് മുന്നിൽ അനാവരണംചെയ്തു.പ്രത്യേകഡിസൈനിലുള്ളകൽത്തൂണുകളിൽ നിർമാണ പങ്കാളികളായ രണ്ട് ലക്ഷത്തിലേറെ തൊഴിലാളിക ളുടെപേരുകൾകൊത്തിവച്ചിരിക്കുന്നു.എക്സ്പോയിലെ ജൂബി ലി പാർക്കിന്റെപ്രധാന നടപ്പാതയിലാണ് ഇത് സ്ഥിതിചെയ്യു ന്നത്.
2015ൽതറക്കല്ലിട്ടതുമുതൽ240ദശലക്ഷംമണിക്കൂറാണ് തൊഴി ലാളികൾഎക്സ്പോ2020വേദിക്കായിവിയർപ്പൊഴുക്കിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകിടെക്ട് ആസിഫ് ഖാനാണ് ഇൗ സ്മാരകത്തിന്റെ ശിൽപി. ഗ്രഹണത്തിലെ ചന്ദ്രന്റെ രൂപാന്തരീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കല്ല് കൊണ്ട് സിലിണ്ടർ നിരകൾ നിർമിച്ചായിരുന്നു സ്മാരകം ഒരുക്കിയതെന്ന്ആസിഫ്ഖാൻപറഞ്ഞു.പരമ്പരാഗതകാർട്ടോഗ്രാഫിയുടെ ശാസ്ത്രത്തെയും ഇസ്ലാമിക ലോകത്ത് നിന്ന് ജ്യോതി ശാസ്ത്രത്തിൽകാണുന്നമികച്ചഎൻജിനീയറിങ്ങിനെയുംപ്രദർശിപ്പിക്കുന്നു,ഇൗ വിസ്മയ നിർമിതികൾ.
UAEയിൽ ആഴത്തിൽ വേരൂന്നിയ സഹകരണ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും എക്സ്പോ 2020 ന്റെ കാഴ്ചപ്പാടും ധാർമികതയും പ്രതിഫലി പ്പിക്കുകയും ചെയ്യുന്നു.യുഎഇ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതൊഴിലാളികളെസ്മരിക്കുന്നതിനുംആദരിക്കുന്ന തിനും എന്നും മുന്നോട്ടുവന്നിട്ടുള്ള യുഎഇയുടെ ഇൗ മഹത് പ്രവൃത്തിയെ ലോകം പുകഴ്ത്തുന്നു.
ഇന്ത്യക്കാരടക്കം ലോകത്തെങ്ങുനിന്നുമുള്ള രണ്ടു ലക്ഷത്തിലേറെ തൊഴിലാളി കളുടെ അവിശ്വസനീയമായ ആത്മാർഥ പ്രയത്നത്തിന്റെ പരിണിതഫലമാണ് മരുഭൂമിയിൽ വിരിഞ്ഞ എക്സ്പോ 2020 വേദി എന്ന വിസ്മയക്കാഴ്ച. തൊഴിലാളികളുടെ പ്രയത്നത്തെ മന്ത്രി റീം അൽ ഹാഷിമി അഭിനന്ദിച്ചു.