ദുബൈ, യുഎഇ, 27.09.2020: ഹൃദയ ധമനികളിലെ തടസ്സത്തിന് കാരണമാകുന്ന ഡ്രിസ്‌ക്രീറ്റ് കോറോണറി സ്റ്റെനോസിസ് രോഗം കണ്ടെത്തി ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട, 32 വയസുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ പുരുഷ രോഗിയിലാണ് ഹൃദ്രോഗ ചികിത്സാരംഗത്തെ നൂതന രീതിയായ സ്‌റ്റെന്റ് സാങ്കേതിക വിദ്യയിലൂടെ, ജൈവികമായി ആഗിരണം ചെയ്യാവുന്നതും, സ്വയം അലിഞ്ഞുചേരുന്നതുമായ സ്‌കഫോള്‍ഡ്് ആയ ‘മഗ്മാരിസ് (‘Magmaris’) ഉപയോഗിച്ചുളള ചികിത്സ പൂര്‍ത്തിയാക്കിയത്.
10 മില്ലിമീറ്ററില്‍ താഴെ വലുപ്പത്തിലുള്ള മുഴകള്‍ രൂപപ്പെടുന്നത് കാരണം, ഹൃദയ ധമനിളില്‍ കാണപ്പെടുന്ന ഒരു ചെറിയ തടസ്സങ്ങളാണ് ഡിസ്‌ക്രീറ്റ് കൊറോണറി സ്റ്റെനോസിസ് എന്നറിയപ്പെടുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി മുതലായ നിരവധി ഘടകങ്ങള്‍ ഈ അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുന്നു. *2018 ല്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് നടത്തിയ ഒരു പഠനമനുസരിച്ച്, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രോഗികള്‍ക്കിടയില്‍ ഈ തടസ്സം കൂടുതല്‍ നേരത്തെ തന്നെ വികസിച്ചതായി കണ്ടെത്തിയിരുന്നു.
ദുബൈയിലെ ആസ്റ്റര്‍ ക്ലിനിക്‌സിലെത്തിയ രോഗിയെ മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദിന് റഫര്‍ ചെയ്യപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പുളള കുറച്ച് ദിവസം രോഗിക്ക് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നതായി അഡ്മിറ്റ് ചെയ്യുന്ന സമയത്ത് മനസ്സിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പുകവലിയുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും അസ്വസ്ഥതകള്‍ രോഗിയെ അലട്ടുന്നുണ്ടായിരുന്നു.
ആസ്റ്റര്‍ ക്ലിനിക്‌സില്‍ നടത്തിയ പരിശോധനകളും, ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടുകളും പ്രകാരം രോഗിക്ക് 90% കടുത്ത കൊറോണറി സ്റ്റെനോസിസ് ബാധിച്ചതായി വ്യക്തമാക്കി. ഹൃദയത്തിന്റെ 3 പ്രധാന ധമനികളിലൊന്നില്‍ അദ്ദേഹത്തിന് 90% തടസ്സമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ പരിശോധനാ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിശോധനയില്‍, 3.5 മില്ലീമീറ്റര്‍ ശാഖകളില്ലാത്ത തടസ്സങ്ങള്‍ കാണിച്ചു, ഹൃദയ ധമനിയുടെ തടസ്സം പരിഹരിക്കുന്നതിന് ജൈവികമായി ആഗിരണം ചെയ്യാവുന്ന സ്റ്റെന്റ് ഉപയോഗിച്ചുളള ചികിത്സയ്ക്ക് ഈ സാഹചര്യത്തില്‍ രോഗി യോഗ്യനാണെന്ന് മെഡിക്കല്‍ സംഘം തിരിച്ചറിയുകയായിരുന്നു.
കാര്‍ഡിയാക് സ്റ്റെന്റുകളിലെ ഏറ്റവും നൂതനമായ രീതികളിലൊന്നും, എളുപ്പം തടസ്സങ്ങളെ അലിയിച്ചുകളയുന്നതുമായ ‘മാഗ്മാരിസ്’ നടപടിക്രമമാണ് ഇതിനായി ഉപയോഗപ്പെടുത്തിയതെന്ന് സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റും, ഈ ശസ്ത്രക്രിയക്ക് മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഡോക്ടര്‍ നവീദ് അഹ്മദ് പറഞ്ഞു. കൊറോണറി സ്റ്റെനോസിസ് ബാധിച്ച രോഗികള്‍ക്ക് സാധാരണയായി അവരുടെ ജീവിതത്തിലുടനീളം ചികിത്സ നടത്തേണ്ടതുണ്ട്, കൂടാതെ രോഗിയുടെ പ്രായം കുറയുന്നതിനനുസരിച്ച് ചികിത്സാ നടപടിക്രമങ്ങളും കൂടുതല്‍ ആവശ്യമായി വരും. രോഗിയുടെ പ്രായം കണക്കിലെടുത്ത്, ഞങ്ങള്‍ ഈ പ്രത്യേക സ്റ്റെന്റ് ഉപയോഗിച്ചു, കാരണം ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് അലിഞ്ഞുപോകും, ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഇല്ലാതെ ചികിത്സാ നടപടികള്‍ തുടരാന്‍ ഇത് അനുവദിക്കുന്നുവെന്നും ഡോക്ടര്‍ നവീദ് അഹ്മദ് വ്യക്തമാക്കി.
രോഗികളുടെ സുരക്ഷക്കും, സൗഖ്യത്തിനും സുപ്രധാന പരിഗണനയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് നല്‍കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് സിഇഒ ഡോക്ടര്‍ ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ഞങ്ങളുടെ രോഗികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ജീവിത നിലവാരം പുലര്‍ത്താന്‍ സഹായിക്കുന്ന ചികിത്സാ നടപടികള്‍ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതനുസരിച്ച് ഞങ്ങള്‍ ചികിത്സാ രംഗത്തെ സാങ്കേതികവിദ്യകളും, സംവിധാനങ്ങളും നിരന്തരം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. അതിലൂടെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതും, സങ്കീര്‍ണതള്‍ പരമാവധി കുറച്ചുകൊണ്ടുളള രോഗമുക്തി വാഗ്ദാനം ചെയ്യാനും സാധിക്കുന്നതായി ഡോക്ടര്‍ ഷെര്‍ബാസ് ബിച്ചു കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഉപയോഗിച്ചിരുന്ന സ്‌റ്റെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയ സ്റ്റെന്റ് രീതിക്ക് കൂടുതല്‍ മെച്ചപ്പെട്ട രോഗമുക്തി നിരക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം, നടത്തിയ ആന്‍ജിയോഗ്രാമിനുശേഷം ധമനിയിലെ രക്തയോട്ടത്തിന്റെ നല്ല ഫലങ്ങളാണ് രോഗിയില്‍ കണ്ടത്. തുടര്‍ ചികിത്സാ ക്രമങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് രോഗിയെ അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
*https://gulfnews.com/uae/health/heart-disease-on-rise-among-young-expats-says-study-1.2292529