യു എ ഇ സർക്കാരിന്റെ നിബന്ധന പ്രകാരം ഇന്ത്യൻ വിമാനത്താവളങ്ങളിൽ നാലു മണിക്കൂർ മുൻപ് നടത്തുന്ന കോവിഡ് പരിശോധനക്കു അമിതമായ ഫീസാണ് ഈടാക്കുന്നത്. പൊതുവെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ നിരക്കുകൾ.
ഈ ചാർജ് കേന്ദ്രസർകാരോ അതല്ലെങ്കിൽ കേരള സർക്കാരോ വഹിക്കണമെന്നും അല്ലാത്ത പക്ഷം യാത്രക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ നടത്തുന്ന പരിശോധന ഫീ യായ 500 രൂപയായി നിജപ്പെടുത്തണമെന്നും ഇൻകാസ് യു എ ഇ വൈസ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചാലക്കുടി എം എൽ എ ശ്രീ ടി ജെ സനീഷ്കുമാറിന് നൽകിയ നിവേദനത്തിലും ഈ ആവശ്യം ഉന്നയിച്ചു.