തന്റെ സ്വപ്നകഥാപാത്രമായ സ്പൈഡർ മാനെ പോലെ താനും പറന്നിറങ്ങി എന്ന ത്രില്ലിലിരിക്കുകയാണ് ആറു വയസ്സുകാരനായ മുഹമ്മദ് അമൻ. എന്നാൽ ആരേയും. അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെച്ച് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഫ്രീസ്കൈ ഡൈവർ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാണ് കാസർഗോഡിന്റെ കുഞ്ഞുമിടുക്കൻ.
കാസർഗോഡ് ജില്ലയിലെ തളങ്കര സ്വദേശി ഹൈദർ പള്ളിക്കാൽ ഫസ്മീന ദമ്പതികളുടെ മകനാണ് അമൻ. ദുബായിൽ എഞ്ചിനീയറായി വർക്ക് ചെയ്യുന്ന ഹൈദർ കുടുംബസമേതം ദുബായിലാണ് താമസം. സ്കൂൾ അവധിക്കാലം ആഘോഷമാക്കാനായി സെർബിയ സന്ദർശനത്തിലാണ് അപ്രതീക്ഷിതമായ ഈ സാഹസപ്രകടനം. തന്റെ ചേട്ടൻ വായിസ് സ്കൈഡൈവിംഗ് ചെയ്യുന്ന കണ്ട് പറക്കാൻ അമനും മോഹമായി. ഒരു മുൻപരിചയം പോലും ഇല്ലാത്ത അമനെ രക്ഷിതാക്കൾ ആദ്യം സമ്മതംനൽകിയില്ലെങ്കിലും തന്റെ പറക്കാനുള്ള ആഗ്രഹത്തിന് അനുമതി അവൻ വാങ്ങിയെടുത്തു.
ചെറുവിമാനത്തിൽ ചെന്ന് മാസ്റ്ററുടെ സഹായത്തോടെയാണ് പതിനായിരം അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയത്.
മണിക്കൂറിൽ 200കിലോമീറ്റർ വേഗതയിലാണ് അമൻ പറന്നിറങ്ങിയത്. ഒരു മണിക്കൂറിൽ 40 സെക്കന്റ് വരെ പാരച്യൂട്ട് പോലുമില്ലാതെ ഒരു കുഞ്ഞു കിളിയായി പറന്നിറങ്ങി.