ആസാദി കേ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തുമ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൻറെ ഹോം പേജിൽ പ്രമുഖരായ എട്ടു വ്യക്തികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹലാൽ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
എന്ത് മാനദണ്ഡമാണ് ഐ.സി.എച് ആർ ഇതിനു സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും, രാജ്യത്തിൻറെ ചരിത്രം കൃത്യമായി അറിയുന്ന ഇന്ത്യൻ ജനത ഇത് അംഗീകരിക്കില്ലെന്നും,. രാജ്യം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്, ജനാധിപത്യ മതേതരവാദി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിനെ ഇത്തരം കാര്യങ്ങളിലൂടെ ഇകഴ്ത്താൻ ശ്രമിച്ചാലും, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മനസ്സിൽ നെഹ്റു എന്നുമുണ്ടാവുമെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും, മത നിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിർമാണ പ്രക്രിയയുടെയും സമാനതകളില്ലാത്ത നേതാവാണ് അദ്ദേഹമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നുയർന്നു വരേണ്ടതുണ്ട് എന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി വാർത്ത കുറിപ്പിൽ അറിയിച്ചു.