ദുബായിൽ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് 50000 ദിർഹം വീതം സമ്മാനംനൽകി കഴിഞ്ഞ ദിവസം ദുബായ് ദേരയിൽ ബാൽക്കണിയിൽ കുടുങ്ങിപ്പോയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായതാണ് ഷെയ്ഖ് മുഹമ്മദും ഇ വീഡിയോ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
നമ്മുടെ മനോഹരമായ നഗരത്തിൽ അത്തരം ദയയുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവും.പാടാത്ത ഈ നായകന്മാരെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ ഞങ്ങളെ സഹായിക്കൂ.എന്നായിരുന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദിന്റെ ട്വീറ്റ്.
ജീവജാലങ്ങളോടുള്ള കാരുണ്യസ്പർശം കൊണ്ട് എന്നും നമ്മെ വിസ്മയിപ്പിക്കാറുള്ള ഷെയ്ഖ് മുഹമ്മദ് കാരുണ്യ സ്പർശം കണ്ടാലും അഭിനന്ദനവും സന്തോഷവും അറിയിച്ച് ജീവജാലകങ്ങളോട് നമ്മുടെ കാരുണ്യത്തിന്റെ ഹൃദയവും തുറക്കുവാൻ ആഹ്വനം ചെയ്യുന്നതാണ് ഈ പോസ്റ്റ്
ഷെയ്ഖ് മൊഹമ്മദിന്റെ പോസ്റ്റോടുകൂടി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിലെ താരമായി മാറിയിരുന്നു ഇവർ ഇതുപോലുള്ള കാരുണ്യങ്ങൾക്ക് ദുബായ് ഷെയ്‌ഖിൽ നിന്നും സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ഈ നാൽവർ സംഘം.