വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും എന്ന സൂചനകൾ നൽകി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യാന്തര വിപണിയിൽ എണ്ണ വില പതിയെ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഈ വിലയിൽ സ്ഥിരത വരുന്നതോടെ പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും . സമീപകാലത്തെങ്ങാനും ഇന്ധന വിലയിൽ കുറവ് വരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.
അതേസമയം , രാജ്യത്ത് തുടർച്ചയായി ഇന്ധനവില ഉയരുന്നത് മുൻ സര്‍ക്കാര്‍ നടപടി മൂലമാണെന്ന പരോക്ഷ സൂചനയും കേന്ദ്ര മന്ത്രി നൽകി. ലിറ്ററിന് 32 രൂപയാണ് എക്സൈസ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ വിവിധ ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കുകയാണ്.