ബാറ്ററി തരംഗത്തിൽ പുതിയ സ്മാർട്ട് ഫോണുകൾ Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8500 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.
സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.39 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ നോക്കുകയാണെങ്കിൽ MediaTek Helio G95 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 ,മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് . IP68 കൂടാതെ IP69K പ്രൊട്ടക്ഷൻ ഇതിനു ലഭിക്കുന്നതാണ് .
ബാറ്ററി തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ മുന്നിൽ നിൽക്കുന്നത് .8500 mAhന്റെ ബാറ്ററി (33W fഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകൾ ,10W വയർലെസ്സ് ചാർജിങ് സപ്പോർട്ട് ) കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.4G LTE, 3G, 2G, Wi-FI, ബ്ലൂടൂത്ത് 5.0, NFC എന്നിവ മറ്റു ഫീച്ചറുകളാണ് .വില നോക്കുകയാണെങ്കിൽ $329 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs 24,450) രൂപയാണ് വരുന്നത് .