അബുദാബി : അബുദാബിയിലെ നാഷണൽ അക്വേറിയം (ടിഎൻഎ) ഈ വർഷാവസാനം അതിന്റെ വാതിലുകൾ തുറക്കുമ്പോൾ അതിശയകരമായ ജൈവവൈവിധ്യം പ്രദർശിപ്പിക്കാനൊരുങ്ങുകയായി.
അബുദാബിയിലെ അൽ ഖാനയിലാണ് 200ലധികം സ്രാവുകൾ, റേ മത്സ്യങ്ങൾ തുടങ്ങി 25ലധികം വ്യത്യസ്ത ജലജീവികളടങ്ങുന്ന മേഖലയിലെ ഏറ്റവും വലിയ അക്വേറിയം ഒരുങ്ങുന്നത്.
സമുദ്രജീവികളുമായി ഒത്തുചേരുന്ന അക്വേറിയം അതിഥികൾക്ക് സമുദ്രങ്ങളിൽ കാണപ്പെടുന്ന വിസ്മയകരമായ വൈവിധ്യമാർന്ന ജീവജാലങ്ങളെ കണ്ടാസ്വദിക്കാനുള്ള അവസരം നൽകുകയാണ്.
സമുദ്രത്തിലെ ഏറ്റവും അപകടകരമായ സ്രാവ് ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബുൾ ഷാർക്കുകൾ, കൂടാതെ
സാൻഡ് ടൈഗർ ഷാർക്കുകൾ, ലെമൺ ഷാർക്കുകൾ, സീബ്ര ഷാർക്കുകൾ, ബ്ലാക്ക് ടിപ്പ് റീഫ് സ്രാവുകൾ, ഈഗിൾ റേസ്, ഷോൾനോസ് റേ, കൗനോസ് റേ, ശുദ്ധജല റേ എന്നിവയുടേയും വൻ ശേഖരങ്ങളാണ് അതിഥികൾക്കായി ഒരുങ്ങുന്നത്. ഏകദേശം 90 ശതമാനം പണി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.