ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 12 വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.23 ദേശീയ വക്താക്കളാണുള്ളത്. എ പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. തേജസ്വി സൂര്യ യുവമോര്‍ച്ചയുടെ പുതിയ അദ്ധ്യക്ഷന്‍. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി. അരവിന്ദ് മേനോന് ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധര്‍ റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല.
അബുല്ലകുട്ടി ഉപാധ്യക്ഷനാക്കുന്നതിലൂടെ കേരളത്തിലും ദക്ഷിണേന്ത്യയിലും ബിജെപി വലിയ സ്ട്രാറ്റജി മാറ്റമാണുദ്ദേശിക്കുന്നത് ഇവിടെ ന്യൂനപക്ഷത്തെ കൂടെ നിർത്തിയുള്ള പോരാട്ടമാണ് ഉദ്ദേശിക്കുന്നത് എന്നതാണ് രാഷ്ട്രീയ വിധക്തർകണക്കാക്കുന്നത് ന്യൂനപക്ഷത്തെ കൂടെനിർത്താനുള്ള പുതിയ പദ്ധതികളും ഉണ്ടാകുമെന്നുതന്നെയാണ് നിരീക്ഷകർ കണക്കാക്കുന്നത് ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുമോ എന്നതിനെക്കുറിച്ചും രാഷ്ട്രീയരംഗത് ചർച്ചകൾ പുരോഗമിക്കും.