ഷാർജ : ചിരന്തന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ പ്രമുഖ ഗായകൻ മുഹമ്മദ് റാഫി അനുസ്മരണം സംഘടിപ്പിച്ചു.സ്വാതന്ത്ര്യസമര സേനാനിയും രാജ്യസ്നേഹിയും ആയിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രകത്ഭനായ ഗായകനാണ് മുഹമ്മദ് റാഫി എന്ന് അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചിരന്തന കലാസാംസ്കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. 35 വർഷത്തിനിടെ 7400ൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന്റെ “ബാബുജി കി അമർ കഹാനി” എന്ന ഗാനം പുതിയ തലമുറയ്ക്ക് ഗാന്ധിജിയെ എളുപ്പത്തിൽ അറിയാനും പഠിക്കാനും കഴിയുന്ന മധുരമുള്ള അനുഭവമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അജ്മാനിലെ സായാഹ്നങ്ങളിൽ റേഡിയോയിൽ കേട്ടിരുന്നു മുഹമ്മദ് റഫിയുടെ ക്ളാസിക്കൽ ഗസലുകളുടെ ഓർമ്മകൾ പങ്കുവെച്ചുക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ റഹീം, മുഹമ്മദ് റഫിയേ പോലെയുള്ള രാജ്യസ്നേഹികളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ചിരന്തന നൽകുന്ന സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫിയുടെ 41ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിൽ, അദ്ദേഹത്തിൻറെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യയും ഉണ്ടായിരുന്നു .
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടി ഓൺലൈൻ ലൈവിലൂടെ സംരഭ്രക്ഷണം ചെയ്തു . യു.എ.ഇയിലെ പ്രമുഖ ഗായകരായ മാജിദ് ഷേക്ക് മുബൈ , ജിന്ദ്രന്ത കുമാർ രാജസ്ഥാൻ, സുബൈർ വണ്ടൂർ, നൗഷാദ് കാഞ്ഞങ്ങാട് എന്നീ ഗായകർ നേതൃത്വം നൽകി .
ചിരന്തന കലാസാംസ്കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉദ്‌ഘാടനം ചെയ്തു, ചിരന്തന വൈസ് പ്രസിഡൻറ് സിപി ജലീൽ സ്വാഗതവും ടി.പി.അശറഫ് നന്ദിയും രേഖപ്പെടുത്തി. ഇന്ത്യൻ അസോസിയേഷൻ ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ, അഖിൽ ദാസ് ഗുരുവായൂർ ,മുസ്തഫ കുറ്റിക്കോൽ, വീണ ഉല്ലാസ്, ഷിജി അന്ന ജോസഫ്, കെ.വി.ഫൈസൽ, ഷാൻ്റി തോമസ്സ്, ഷാബു തോമസ്, ശ്യാം വർഗ്ഗീസ് , സലാം കളനാട്, നൗഷാദ് കോഴിക്കോട് എന്നിവർ സംസാരിച്ചു .