വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) പുറപ്പെടുവിച്ച വേൾഡ് ട്രേഡ് സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ 2021 അനുസരിച്ച്, മെഡിക്കൽ സാധനങ്ങളുടെ വ്യാപാരം 2020 ൽ 16.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 ൽ കോവിഡ് -19 പകർച്ച വ്യാധി ആരംഭിക്കുമ്പോൾ വെറും 4.7 ശതമാനം വളർച്ച മാത്രം ഉണ്ടായിരുന്ന മേഖലയാണ് ഈ വർഷം വൻകുതിപ്പ് കാട്ടിയിരിക്കുന്നത്.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പിപിഇ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ ഉൽപന്നങ്ങളുടെ കയറ്റുമതിയിലാണ് 16 ശതമാനത്തിലധികം വളർച്ച ഉണ്ടായിരിക്കുന്നത്. പകർച്ച വ്യാധിയുടെ പ്രാരംഭ തടസ്സങ്ങൾക്ക് ശേഷം നിർണായകമായ സാധനങ്ങളിലേക്ക് വ്യാപാരം എങ്ങനെ മെച്ചപ്പെടുത്താം എന്ന് കാട്ടിത്തരുന്നു ഈ കണക്കുകൾ.