ദുബായ് : ദുബായ് ടൂറിസം, വാണിജ്യ വിപണന വകുപ്പിൽ ദുബായ് കോളേജ് ഓഫ് ടൂറിസം നടത്തുന്ന ദുബായ് വേ പരിശീലന കോഴ്സ് പാസായ വിവിധ ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള 250 ടാക്സി ഡ്രൈവർമാരെയും ലിമോസിൻ ഡ്രൈവർമാരെയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു.
ടാക്സി ഡ്രൈവർമാർക്കും ലിമോസിൻ ചീഫർമാർക്കും അവർ ദുബായ് വേയുടെ ചാമ്പ്യന്മാരായി എന്ന് സൂചിപ്പിക്കുന്ന ബാഡ്ജ് നൽകിയാണ് ആദരവ് അറിയിച്ചത്. അവരുടെ ജോലിസമയത്ത് യൂണിഫോമിൽ ഈ ബാഡ്ജ് ഘടിപ്പിക്കും.
“ആർടിഎയും ദുബായ് ടൂറിസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന സംരംഭമായ ദുബായ് വേ, എമിറേറ്റിലെ ടാക്സി ഡ്രൈവർമാരുടെയും ലിമോസിൻ ഡ്രൈവർമാരുടെയും പ്രകടനത്തെ പിന്തുണയ്ക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ടൂറിസത്തെ സ്വാധീനിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ടാക്സി മേഖല.