കർണ്ണാടക: കർണ്ണാടക മുഖ്യമന്ത്രിയായ് ബസവരാജ് 3.20 സത്യപ്രതിഞ്ജ ചെയ്യും. മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ബൊമ്മയ്. യെദിയൂരപ്പ ഗവൺമെൻറിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. കർണ്ണാടക ഹുബ്ബള്ളിയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. മുൻ കർണ്ണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മയ് യുടെ മകനാണ് ബസവരാജ് ബൊമ്മയ്.
ബസവരാജ് സോമപ്പ ബൊമ്മയ് എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. 61 വയസ്സുണ്ട് അദ്ദേഹത്തിന്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് ബിരുദധാരിയും, വ്യവസായിയുമാണ് അദ്ദേഹം. ജനതാദളിലാണ് അദ്ദേഹം തൻറെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.2008ലാണ് അദ്ദേഹം ജനതാദൾ വിട്ട് ബി.ജെ.പിയിലെത്തുന്നത്. തുടർന്ന് ഹവേരിയിൽ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലേക്ക് എത്തി.