ദുബായ്: ഇമാറത്തും സ്വകാര്യമേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിക്കുന്നു .സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളില്‍ ഇമിറാത്തികളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതിന് ഇമിറാത്തി ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ വകുപ്പിനും രൂപം നല്കി.
മലയാളികളടക്കമുള്ള വലിയൊരു വിഭാഗത്തിന് ജോലികൾ നഷ്ടപ്പെടുവാൻ കാരണമാകും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയിലും കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ കൗണ്‍സില്‍ രൂപവത്കരണത്തിന് ഉത്തരവിട്ടത്.
വികസന പ്രക്രിയയുടെ വേഗം വര്‍ധിപ്പിക്കുക, ഇമിറാത്തി മാനവവിഭവശേഷി വികസന സംവിധാനം നവീകരിക്കുക, സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളില്‍ ഇമിറാത്തികളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. കൗണ്‍സിലില്‍ പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികള്‍ അംഗങ്ങളാകും.
ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൗണ്‍സില്‍ ചെയര്‍മാനെയും അംഗങ്ങളെയും പ്രഖ്യാപിച്ചു.ഇമിറാത്തി മാനവ വിഭവശേഷി വികസിപ്പിക്കാനും സ്വദേശിവത്കരണ നിരക്ക് ഉയര്‍ത്താനും പദ്ധതികളും തന്ത്രങ്ങളും ആസൂത്രണം ചെയ്യാനുമുള്ള അധികാരം ഇനി ദുബായ് സര്‍ക്കാര്‍ മാനവവിഭവശേഷി വകുപ്പിനായിരിക്കും.