ഷാർജ: കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.എ.ഇയിൽ വീണ്ടും കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് സജീവമാവുകയാണ് ചിരന്തന കലാ സാംസ്കാരിക വേദി. കഴിഞ്ഞ ദിവസം ദുബായിൽ ഇന്ത്യൻ മീഡിയ ഫോറവും, ചിരന്തനയും ചേർന്ന് ചിരന്തനയുടെ 34ാം പുസ്തകമായ “വിവേകാനന്ദം ഒരു പ്രവാസി മാധ്യമപ്രവർത്തകൻ്റെ അകംപൊരുൾ” എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു.
കൊവിഡിന്റെ കൈപ്പുള്ള ഓർമ്മകളിൽ അല്പം മധുര പകരുന്ന അനുഭവമായിട്ടാണ് പെരുന്നാൾ ഇശൽ നിലാവ് ഷാർജയിൽ സംഘടിപ്പിക്കുന്നത് എന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചുക്കണ്ട് സംസാരിച്ച ചിരന്തന കലാസാംസ്കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ചിരന്തന സംസ്കാരിക വേദി സംഘടിപ്പിച്ച പെരുന്നാൾ ഇശൽ നിലാവ് ഷാർജ ഇന്ത്യൻ അസോസിയേവൻ ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം, മാതൃഭൂമി റിപ്പോർട്ടർ ഇ.ടി. പ്രകാശൻ, വീക്ഷണം കോർഡിനേറ്റർ അഖിൽ ദാസ് ഗുരുവായൂർ, ഇൻകാസ് കലാവിഭാഗം കൺവീനർ എ.വി.മധു കാസർകോട്, റെജി, മുസ്തഫ കുറ്റിക്കോൽ എന്നിവർ ആശംസകൾ നേർന്നു.
ചിരന്തന ഭാരവാഹികളായ സി.പി. ജലീൽ സ്വാഗതവും, ടി.പി അശ്റഫ് നന്ദിയും രേഖപ്പെടുത്തി. സംഗീതവിരുന്നിന് അവതരികയായി വീണ ഉല്ലാസ്, ഗായകരായ രതീഷ്, സുനീഷ്, നൗഷാദ്, ഫാത്തിമ ഹംമ്ദ, ഷെറിൻ ടീച്ചർ, കെ.ടി.പി ഇബ്രാഹിം, ഉഷ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പരിപാടി ഓൺലൈൻ ലൈവിലൂടെ സംപ്രേഷണം ചെയ്തിരുന്നു.