ദുബായ്: ക്രിമിനൽ, ട്രാഫിക് റിപ്പോർട്ടുകളോട് പ്രതികരിക്കാൻ എടുക്കുന്ന സമയം പുതിയ ഡ്രോൺ വിക്ഷേപണ പ്ലാറ്റ്ഫോം വളരെയധികം കുറയ്ക്കുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒക്ടോബറിൽ നടക്കുന്ന എക്സ്പോ 2020യിൽ ഡ്രോൺ ബോക്സ് പ്ലാറ്റ്ഫോം പുറത്തിറക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
എമിറേറ്റിലുടനീളം വിതരണം ചെയ്യുന്ന ഡ്രോണുകൾ ക്രിമിനൽ, ട്രാഫിക് റിപ്പോർട്ടുകൾക്കെതിരെയുള്ള പ്രതികരണ സമയം 4.4 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയ്ക്കുന്നതിന് സഹായകമാകുമെന്നും എക്സ്പോ ഡ്രോണുകൾ വിക്ഷേപിക്കാൻ നല്ലൊരു വേദിയാണെന്നും അദ്ദേഹം വിശദീകരിച്ചു.