ഷാർജ: ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഷാർജയിലെ പൊതു പാർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവരെ പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാഹന യാത്രക്കാർക്ക് ജൂലൈ 20 മുതൽ 22 വരെ സൗജന്യ പബ്ലിക് പാർക്കിംഗ് സൗകര്യങ്ങൾ ആസ്വദിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഈ ഇളവ് അറഫാത്ത് ദിനത്തിൽ ബാധകമല്ലെന്നും, ജൂലൈ 19 തിങ്കളാഴ്ച പതിവുപോലെ പാർക്കിംഗ് ഫീസ് ബാധകമാണെന്നും അതോറിറ്റി അറിയിച്ചു.
ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾക്കും ഈ തീരുമാനം ബാധകമല്ല. ഇത് മീറ്ററിലെ നീല പാർക്കിംഗ് വിവര ചിഹ്നത്തിലൂടെ തിരിച്ചറിയാൻ കഴിയും.