യുഎഇ: സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമായാണ് ടെസ്‌ല കാറുകളെ തങ്ങളുടെ വാഹനങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നതെന്ന് ഇത്തിസലാത്ത് പ്രഖ്യാപിച്ചു.
‘ടുഗെതർ ഫോർ എ ഗ്രീനിർ ടുമോറോ’എന്ന സന്ദേശമുള്ള ടെസ്‌ല മോഡൽ 3 കാർ വഴി അവരുടെ ഉപകരണങ്ങളും, അനുബന്ധ ഉപകരണങ്ങളും വീട്ടുവാതിൽക്കൽ എത്തിച്ചേരുന്നെത് എറ്റിസലാത്തിന്റെ ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തും.
ഉപഭോക്താക്കളുടെ ഓൺലൈൻ ഡെലിവറികൾക്കായി ബ്രാൻഡഡ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) പ്രധാനമായും ഉപയോഗിക്കും.
ഇത്തിസലാത്തിൽ, ‘ടുഗെതർ ഫോർ എ ഗ്രീനിർ ടുമോറോ’ എന്ന പ്രചോദനം ഉൾക്കൊണ്ട്, ഉത്തരവാദിത്തത്തോടെയും സുതാര്യമായും പ്രവർത്തിക്കാൻ ശ്രമിക്കുന്നു എന്ന് ഇത്തിസലാത്തിലെ ചീഫ് ട്രാൻസ്ഫോർമേഷൻ ഓഫീസർ ഒബെയ്ദ് ബോകിഷ പറഞ്ഞു. വാഹനങ്ങളുടെ കൂട്ടത്തിൽ ടെസ്‌ല മോഡൽ 3 അവതരിപ്പിക്കുന്നത് സുസ്ഥിര ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സമൂഹങ്ങളെ ശാക്തീകരിക്കുന്നതിന് ഡിജിറ്റൽ ഭാവിയെ നയിക്കുക’ എന്ന സന്ദേശത്തിന് അനുസൃതമായി ഇത്തിസലാത്ത് നവീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും ശ്രെമിക്കുന്നുണ്ട് എന്നും,
കമ്മ്യൂണിറ്റികളെ ഡിജിറ്റലൈസ് ചെയ്യുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള കാഴ്ചപ്പാട് കൈവരിക്കുന്നതിന് മാത്രമല്ല, എല്ലാ ശ്രമങ്ങളിലും സുസ്ഥിരത ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ, ഇത്തിസലാത്ത് ഉപയോഗിച്ച ഇലക്ട്രോണിക് വാഹനം ടെസല കാറുകൾ മാത്രമാണ്. ടെസ്‌ലയുടെ മൂന്നാം തലമുറ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ആദ്യത്തെ വാഹനമാണ് ടെസ്‌ല മോഡൽ 3. ഇലക്ട്രിക് ഫാസ്റ്റ്ബാക്ക് മിഡ്-സൈസ് ഫോർ-ഡോർ സെഡാനാണ് ഇതിലുള്ളത്. കൂടാതെ ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ്, 20″ യുബെർടർബൈൻ വീലുകൾ, പെർഫോമൻസ് ബ്രേക്കുകൾ, മൊത്തം നിയന്ത്രണത്തിനായി സസ്‌പെൻഷൻ കുറച്ചിരിക്കുന്നു.