യുഎഇ: ദുബായിലെയും അബുദാബിയിലെയും കുടുങ്ങിക്കിടക്കുന്ന ഫിലിപ്പിനോ പ്രവാസികളെ തിരിച്ചയക്കാൻ പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഫിലിപ്പീൻസ് സർക്കാറിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്റർ ഏജൻസി ടാസ്ക് ഫോഴ്സ് ഫോർ മാനേജ്മെന്റ് ഓഫ് എമർജിംഗ് ഇൻഫെക്ടഷ്യസ് ഡിസീസസ് (ഐഎടിഎഫ്) പ്രത്യേക വാണിജ്യ വിമാന സർവീസുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഇന്തോനേഷ്യൻ വക്‌താവായ ഹാരി റോക്ക് പറഞ്ഞു.
ഒമാൻ, ദുബായ്, അബുദാബി ഉൾപ്പടെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫിലിപ്പിനോകളെ വീട്ടിലേക്ക് കൊണ്ടുവരാൻ പ്രത്യേക വാണിജ്യ വിമാന സർവീസുകൾ നടത്താൻ ഐഎടിഎഫ് അനുമതി നൽകി എന്ന് റോക്ക് പറഞ്ഞു.
ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ഏകോപിപ്പിച്ച് പ്രത്യേക വാണിജ്യ വിമാനങ്ങൾക്കായുള്ള പ്രോട്ടോക്കോളുകൾ നിർണ്ണയിക്കാൻ ഒരു പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് (എസ്‌ഡബ്ല്യുജി) രൂപീകരിക്കും. എസ്‌ഡബ്ല്യുജിയുടെ വിമാനങ്ങൾ ഫിലിപ്പിനോകൾക്കായി മാത്രമുള്ളതായിരിക്കും എന്നും റോക്ക് പറഞ്ഞു.
കഴിഞ്ഞ മാസം ദുബായിൽ നിന്നും അബുദാബിയിൽ നിന്നും 325 ഓളം ഫിലിപ്പിനോകൾ ഫിലിപ്പീൻസ് സർക്കാരുടെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇ, ഒമാൻ, മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണം ഫിലിപ്പീൻസ് ജൂലൈ 15 വരെ നീട്ടി.