അബു ദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,438 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം(മോഹാപ്) അറിയിച്ചു.
ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 15,795,853 ആണ്. 100 പേർക്ക് 159.71 വാക്സിൻ ഡോസുകൾ എന്ന നിരക്കിലാണ് വിതരണം നടക്കുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കും, വാക്സിനേഷന്റെ ഫലമായി സ്വായത്തമാക്കിയ പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമായാണിത് നടത്തുന്നത്. ഇത് കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും, വൈറസ് നിയന്ത്രിക്കുന്നതിനും സഹായിക്കും.