ഷാർജ: ധാർമ്മിക മൂല്യങ്ങൾ മാധ്യമ ഉള്ളടക്ക വ്യവസായത്തിന്റെ പ്രധാന അടിത്തറയായിരിക്കണമെന്ന് ഷാർജ മീഡിയ കൗൺസിൽ (എസ്എംസി) ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി രാജ്യത്തെ മാധ്യമ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു.
ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ (എസ്ജിഎംബി) ഭാഗമായ ഷാർജ പ്രസ് ക്ലബ് (എസ്പിസി) സംഘടിപ്പിച്ച ‘ഇത്മർ’ മാധ്യമ പരിശീലന പരിപാടിയുടെ മൂന്നാം പതിപ്പ് സമാരംഭിക്കുന്നതിനിടെയാണ് അൽ ഖാസിമി ഇത് പറഞ്ഞത്. 10 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർത്ഥികളെ ഉള്ളടക്ക സൃഷ്ടിയുടെ അടിസ്ഥാനങ്ങളെയും, സാങ്കേതികതകളെയും കുറിച്ച് ബോധവത്കരിക്കുന്നതാണ് ഇത്മാർ മീഡിയ പരിശീലന പരിപാടിയുടെ മൂന്നാം പതിപ്പിന്റെ ലക്ഷ്യം.
ദേശീയ കേഡർമാരെ കെട്ടിപ്പടുക്കുന്നതും, വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി കഴിവുകളിൽ നിക്ഷേപിക്കുന്നതും ഷാർജ എമിറേറ്റിന്റെ മുൻഗണനകളാണെന്ന് ഷെയ്ഖ് സുൽത്താൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും യുവാക്കളെയും പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഷാർജ വലിയ പ്രാധാന്യം നൽകുന്നതിനാൽ ഭാവിയിലെ മാധ്യമ വിപ്ലവത്തിന് നേതൃത്വം നൽകാൻ അവർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റിൽ മാധ്യമ സംസ്കാരം പ്രചരിപ്പിക്കുന്നതിനും, അവരുടെ കഴിവുകൾ ഉയർത്തുന്നതിനായി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനും, അതിന്റെ പ്രാധാന്യം പ്രകടിപ്പിച്ച ഇത്മാറിനെപ്പോലുള്ള സംരംഭങ്ങൾ നടത്തുന്നതിനും ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ഷാർജ പ്രസ് ക്ലബിനെ (എസ്പിസി) പ്രശംസിച്ചു.
പ്രോഗ്രാമിലേക്ക് പിന്തുണ നൽകുന്നതിനും പങ്കാളികളെ സുപ്രധാന മാധ്യമ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന്നതിനും എസ്പിസിയുടെ മാധ്യമ പങ്കാളികളെയും മറ്റ് സ്ഥാപനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഇത്മാർ പരിശീലന പരിപാടിയുടെ മൂന്നാം പതിപ്പിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലെ ന്യൂസ് വെബ്സൈറ്റ് പോർട്ടലായ ഷാർജ 24, മാജിദ് മാസിക എന്നിവയിൽ നിന്നുള്ള നിരവധി മാധ്യമ വിദഗ്ധരും ഉൾപ്പെടുന്നു.
ഉയർന്ന പ്രൊഫഷണൽ മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും പാരമ്പര്യങ്ങളും നിരീക്ഷിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ തത്വങ്ങളും ധാർമ്മികതയും ഷാർജ 24 എഡിറ്റർ ഇൻ ചീഫ് ഫാത്മ ഇബ്രാഹിം അവലോകനം ചെയ്തു. ആളുകളുടെ സ്വകാര്യതയെയും വികാരങ്ങളെയും സംവേദനക്ഷമതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
ദേശീയ അഭിമാനവും, അവകാശബോധവും വർദ്ധിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഐക്യവും, അർത്ഥവത്തായ സംഭാഷണവും അടങ്ങിയ പോസിറ്റീവ് ഉള്ളടക്കം സൃഷ്ടിക്കുന്നതിന് വിവരങ്ങളും വിഷയങ്ങളും തിരഞ്ഞെടുക്കുമ്പോൾ അവബോധത്തിന്റെ ആവശ്യകതയും അവർ അടിവരയിട്ടു.