ദുബായ് : 2021 ന്റെ ആദ്യ പകുതിയിൽ 1,230 പുതിയ അംഗ കമ്പനികളെ ദുബായ് ഫ്രീ സോൺ ഡിഎംസിസി സ്വാഗതം ചെയ്തു. 2013 ന് ശേഷമുള്ള 6 മാസത്തെ മികച്ച പ്രകടനമാണിത്.
2020ലെ ഫ്രീ സോണിന്റെ ശക്തമായ പ്രകടനത്തെ അടിസ്ഥാനമാക്കി ആഗോള പാൻഡെമിക് സമയത്ത് ഡിഎംസിസിയുടെ ദുരിതാശ്വാസ പാക്കേജുകൾ 2,025 പുതിയ ബിസിനസ്സുകളെ പിന്തുണച്ചു.
2020 ലെ റെക്കോർഡ് ഭേദിച്ച 2021-ൽ ശക്തമായ പ്രകടനം കാഴ്ചവെച്ചതുകൊണ്ട് എല്ലാ രീതിയിലും നേട്ടങ്ങൾ കൈവരിയ്ക്കാൻ സാധിച്ചു എന്ന് ഡിഎംസിസി എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലീം പറഞ്ഞു. ആഗോള ക്രിപ്റ്റോ കമ്മ്യൂണിറ്റിയിൽ നിന്ന് കാര്യമായ താത്പര്യം സൃഷ്ടിച്ച ഡിഎംസിസി ക്രിപ്റ്റോ സെന്റർ അടുത്തിടെ ആരംഭിച്ചതിനെത്തുടർന്ന് ഉണ്ടായതിനാൽ, വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഷാവസാനത്തോടെ 20,000 അംഗങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും
എക്സ്പോ 2020 ദുബായിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ എമിറേറ്റ് ഒരുങ്ങുകയും രാഷ്ട്രം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴും, ഭാവിയിൽ വളർച്ചയ്ക്ക് ഇനിയും നിരവധി അവസരങ്ങളുണ്ടാകാനുള്ള സാധ്യതയുടെന്നും അദ്ദേഹം പറഞ്ഞു.
ജൂണിൽ മാത്രമായി 220 പുതിയ ബിസിനസുകളെ ഫ്രീ സോണിലേക്കും ബിസിനസ് ഡിസ്ട്രിക്റ്റിലേക്കും സ്വാഗതം ചെയ്തുകൊണ്ട് തുടക്കം മുതലുള്ള ഏറ്റവും മികച്ച ജൂൺ പ്രകടനം ഡിഎംസിസി കാഴ്ചവെച്ചു.
ഏഴ് വർഷത്തിനിടയിലെ ഡിഎംസിസിയുടെ ഏറ്റവും മികച്ച ഈ പ്രകടനത്തെ 2021 ലെ ക്യു 1-ഇൽ അടയാളപ്പെടുത്തി.