അബുദാബി: മോഡേണയുടെ കോവിഡ്-19 വാക്സിനിനു അടിയന്തര രജിസ്ട്രേഷന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മോഹാപ് ) അംഗീകരിച്ചു.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതും, പ്രാദേശിക അടിയന്തരാവശ്യത്തിന് വാക്സിന്റെ ഉപയോഗം സംബന്ധിച്ചുള്ള കർശനമായ വിലയിരുത്തലും, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്.
കാര്യക്ഷമമായ വാക്സിനുകൾ ആകർഷിക്കുന്നതും നൽകുന്നത് മഹാമാരിയ്ക്കെതിരെ ഫലപ്രദമായ പ്രതികരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് എന്ന് മോഹാപ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും വീണ്ടെടുക്കൽ ഘട്ടത്തിലേക്കും കമ്മ്യൂണിറ്റി രോഗപ്രതിരോധ കുത്തിവയ്പ്പിലേക്കും എത്തുന്നതിനുള്ള വേഗത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ഘട്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഫലപ്രദമായ ശ്രെമങ്ങളുടെയും അതുപോലെ തന്നെ പാൻഡെമിക്കിനെ പ്രതിരോധിക്കാനും, വീണ്ടെടുക്കൽ ഘട്ടത്തിലെത്താനും യുഎഇ നടത്തിയ പരിശ്രെമങ്ങലും സമൂഹത്തിൽ ശുഭാപ്തിവിശ്വാസം വളർത്തിയെന്നും, 15 ദശലക്ഷം ഡോസുകളോളം കോവിഡ് വാക്സിൻ ഉപയോഗം കൂടിയാതായും അൽ-ഒലാമ സൂചിപ്പിച്ചു.
രാജ്യത്തിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും നിറവേറ്റുന്നതും വാക്സിനുകളുടെ സുരക്ഷിതത്വവും അതിന്റെ ഉപയോഗത്തിനുമായി ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രേഖകളും സമർപ്പിച്ചതിനു ശേഷമാണ് തീരുമാനത്തിലെത്തിയതെന്നു ആരോഗ്യ നിയന്ത്രണ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു. ഷിപ്പിംഗുമായി ബന്ധപ്പെട്ട സുരക്ഷയും ഫലപ്രാപ്തിയും പാലിച്ചതിന് ശേഷം വാക്സിൻ ഇറക്കുമതി ചെയ്യാൻ പ്രാദേശിക ആരോഗ്യ അധികാരികളെ ഇത് സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എഫ്ഡിഎ അംഗീകാരത്തെ അടിസ്ഥാനമാക്കിയാണ് വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിയതെന്ന് അൽ അമിരി പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും, കോവിഡ്-19 ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കോവിഡ് മഹാമാരിയുടെ ഗുരുതരമായ ആഘാതം ലോകം സഹിച്ചുകൊണ്ടിരിക്കുമ്പോൾ, യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ഈ നൂതന വാക്സിൻ ലഭ്യമാക്കി മനുഷ്യരാശിയുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനുള്ള ആഗോള ശ്രമത്തിൽ പങ്കാളികളാകാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു. മജന്ത പൂർണ്ണമായും മഹാമാരി തടയാനുള്ള യുഎഇ സർക്കാരിന്റെ മഹത്തായ ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്, ”മജന്ത ഇൻവെസ്റ്റ്മെൻറ് മാനേജിംഗ് ഡയറക്ടർ ഡോ. സാഹിദ് അൽ സബ്തി പറഞ്ഞു. മോഡേണയുമായുള്ള ഈ പങ്കാളിത്തത്തിൽ മജന്ത പ്രവേശിക്കുന്നതിലും, പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ വാക്സിൻ വിതരണത്തിനായി മജന്തയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നു എന്ന് മോഡേണ ചീഫ് കൊമേഴ്സ്യൽ ഓഫീസർ കോറിൻ ലെ ഗോഫ് പറഞ്ഞു. പങ്കാളികൾക്കൊപ്പം, ആഗോളതലത്തിൽ വാക്സിൻ വിപുലീകരിക്കുന്നതിലൂടെ, യുഎഇയെപ്പോലെയുള്ള സർക്കാരുകളെ പിന്തുണയ്ക്കാനും, അവരുടെ പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും പകർച്ചവ്യാധികൾക്കെതിരെ സംരക്ഷിക്കുവാനും കഴിയുമെന്ന പ്രീതീക്ഷയുടെന്നും അദ്ദേഹം പറഞ്ഞു.